Breaking News

രക്ഷാബന്ധന മഹോത്സവം നടത്തി

KDA BMS Rakshabandhana Maholsavamപേരാമ്പ്ര : പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് മസ്ദൂര്‍ സംഘത്തിന്റെ (ബി.എം.എസ്.) ആഭിമുഖ്യത്തില്‍ സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രതീകമായ രക്ഷാബന്ധന്‍ മഹോത്സവം സമുചിതമായി ആഘോഷിച്ചു. ബി.എം.എസ്. ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. അപ്പോളോ എച്ച്.ആര്‍. മാനേജര്‍ കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സമിതിയംഗം ആര്‍.വി. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഐ.എന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി കെ.എ. ജോയ്, എ.ടി.ഡബ്ല്യു. എം. ജനറല്‍ സെക്രട്ടറി ബേബി വര്‍ഗ്ഗീസ്, യൂണിയന്‍ ഭാരവാഹികളായ കെ.വി. വിനോദ്കുമാര്‍, സി. രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!