വല്ലപ്പാടി ദേവമാത പള്ളിയില്‍ തിരുശേഷിപ്പ് പ്രതിഷ്ഠ

Devamatha Church Vallapady1വല്ലപ്പാടി :വല്ലപ്പാടി ദേവമാത പള്ളിയില്‍ അഗതികളുടെ അമ്മ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്തംബര്‍ 4 ന് ആഘോഷമായ തിരുന്നാളും വിശുദ്ധയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും നടക്കും.

അന്നേദിവസം വൈകീട്ട് 5 മണിക് കൊടകര ഫൊറോന ദേവാലയത്തില്‍ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ വിശുദ്ധയുടെ തിരുശേഷിപ്പ് വല്ലപ്പാടി പള്ളിയില്‍ പ്രതിഷ്ഠിക്കുന്നു. തുടര്‍ന്ന് തിരുകര്‍മ്മങ്ങള്‍ക്ക് കൊടകര ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് നേതൃത്വം നല്‍കും. ഇടവക വികാരി ഫാ. ലിജോ കളപ്പറമ്പത്ത് , സി.വൈ.എം. സംഘടന, കൈക്കാരന്മാരായ പോളി കണ്ണൂക്കാടന്‍,ഡേവിസ് മല്പ്പാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!