Breaking News

സാന്ത്വനം കനകമലയുടെ ആഭിമുഖ്യത്തില്‍ അഖില കേരള വടംവലി മത്സരം

കനകമല: സാന്ത്വനം കനകമലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2  അഖില കേരള വടംവലി മത്സരം 2016 ഒക്‌ടോബര്‍ 16 ന് വൈകീട്ട് 4.30 ന് കനകമല മാര്‍ തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്നു. ബി.ഡി. ദേവസ്സി എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.പി. ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 10000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 7000 രൂപ എന്നിവ കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട് സമ്മാനദാനം നിര്‍വ്വഹിക്കും. അന്നേദിവസം തന്നെ നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള സാന്ത്വനം കനകമലയുടെ ചികിത്സാസഹായവിതരണം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിക്കും. കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ. സുമേഷ്, വാര്‍ഡ് മെമ്പര്‍ വി.കെ. സുബ്രഹ്മണ്യന്‍, കണ്‍വീനര്‍ ജോസ് കറുകുറ്റിക്കാരന്‍, സാന്ത്വനം പ്രസിഡന്റ് പീറ്റര്‍ ആലേങ്ങാട്ടുക്കാരന്‍ തുടങ്ങിയവര്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9288452545

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!