Breaking News

റേഷന്‍ കടകളുടെ മുമ്പില്‍ ധര്‍ണ്ണയും പൊതുയോഗവും നടത്തി

കൊടകര : ഇടതുപക്ഷജനാധിപത്യമുന്നണി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം എല്‍.ഡി.എഫ്. കൊടകര നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകളുടെ മുമ്പില്‍ ധര്‍ണ്ണയും പൊതുയോഗവും നടത്തി.

നവംബര്‍ 1 മുതല്‍ കേന്ദ്ര ഭക്ഷ്യഭദ്രത നിയമം നിര്‍ബന്ധിതമാക്കി കേരളത്തിലെ റേഷന്‍ സംവിധാനം ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കൊടകര ടൗണ്‍, വല്ലപ്പാടി, വട്ടേക്കാട്, പഴമ്പിള്ളി എന്നീ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും, പൊതുയോഗവും നടത്തി. സി.പി.ഐ.(എം) ലോക്കല്‍ സെക്രട്ടറി കെ.സി. ജെയിംസ്, കെ.വി. നൈജോ, പി.ജി. വാസുദേവന്‍ നായര്‍, എ.കെ. ബാലന്‍, കെ.ആര്‍. ജയശങ്കര്‍, എന്‍.ടി. ജോയ് , സുനില്‍കുമാര്‍ കെ, ജയന്തന്‍ വി.എസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!