കൊടകര : കൊടകര സെന്റ് ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളില്‍ കേരളപ്പിറവിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാള ജീസസ്സ് ട്രെയിനിംഗ് കോളേജിലെ മലയാള അധ്യാപകന് സുരേഷ് നായര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ‘മലയാളം ശ്രേഷ്ഠഭാഷ’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം ക്ലാസെടുത്തു.
അധ്യാപക പ്രതിനിധി ജയലക്ഷ്മി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കുമാരി വൈദേഹി ഇടയ്ക്കയുടെ അകമ്പടിയോടെ അവതരിപ്പിച്ച സോപാനസംഗീതം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതുമയേകി.