കൊടകര: പുത്തുകാവ് ഈശ്വരമംഗലം പൂരം 12 ന് ആഘോഷിക്കും. രാവിലെ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
മേളത്തിന് ചൊവ്വല്ലൂര്‍ മോഹനവാരിയരും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി അഴകത്ത് മഠത്തില്‍ മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍കാര്‍മികത്വം വഹിക്കും.