കൊടകര : ചുങ്കാല്‍ ഗ്രാമീണ വായനശാലയുടെയും മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സംഘടിപ്പിച്ചു.
വായനശാല പ്രസിഡന്റ് പൗലോസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുരേന്ദ്രന്‍ ഞാറ്റുവെട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് ഗ്രന്ഥശാല പ്രസിഡന്റ് എം.എ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കെ.എസ്., ഒ.ആര്‍. നാരായണന്‍കുട്ടി, പ്രിന്‍സി ജോജു, ജിബിന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.