കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലിയുടെ കൊടിയേറ്റവു പറപുറപ്പാടും നടന്നു. ദേവസ്വം ഭരണസമിതിയും നാട്ടുകാരും താലപ്പൊലി ഊഴക്കാരായ കാവില്‍ ദേശക്കാരും ചേര്‍ന്നാണ് കൊടിയേറ്റിയത്.
കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നവകം,പഞ്ചഗവ്യം എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. താലപ്പൊലിയോടനുബന്ധിച്ച് ഒരു മാസം നീളുന്ന പറയെടുപ്പിനും തുടക്കമായി. ആദ്യദ#ിവസം തന്ത്രി ഇല്ലങ്ങളിലും അഴകംദേശത്തും പറയെടുത്തു. തുടര്‍ന്ന് തട്ടകദേശങ്ങളില്‍ പറയെടുപ്പ് നടക്കും.