മനക്കുളങ്ങരയില്‍ മദ്യശാല അനുവദിക്കില്ല

കൊടകര: ദേശീയപാതയോരത്തുനിന്നും മാറ്റുന്ന ബിവറേജ് മദ്യശാല ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മനക്കുളങ്ങര സാംസ്‌കാരികസംഘം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൊടകരയില്‍ ദേശീയപാതയോരത്തെ ബിവറേജ് മദ്യശാല കൊടകരപഞ്ചായത്തിനും പറപ്പൂക്കര പഞ്ചായത്തിനും അതിര്‍ത്തിയിലുള്ള മനക്കുളങ്ങര-കൊളത്തൂര്‍ പരിസരത്ത് പ്രവര്‍ത്തിക്കാനുള്ള ശ്രമം തടയുമെന്ന് ഇഴര്‍ പറഞ്ഞു.

ഇവിടെ സമീപത്തായി വിദ്യാലയം. ക്ഷേത്രം, അംഗന്‍വാടി, ലക്ഷംവീട് കോളനി എന്നിവ സ്ഥിതിചെയ്യുന്നുമുണ്ടെന്നും സാംസ്‌കാരികസംഘം ഭാരവാഹികളായ ഇ.എല്‍.പാപ്പച്ചന്‍, എന്‍.ജി.ദിലീപ്കുമാര്‍, സി.ജെ.ജോണ്‍സണ്‍, ദിനേശന്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!