Breaking News

കൊടകര ഫൊറോന പള്ളിയില്‍ ഊട്ടുതിരുനാള്‍ മെയ് 7 ഞായറാഴ്ച

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാല്‍ മോണ്‍ ആന്റോ തച്ചില്‍ കൊടിയേറ്റി. കഴിഞ്ഞ ദിവസം ഇടവകയിലെ 60 കുട്ടികള്‍ ആദ്യകുര്‍ബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി.

തിരുനാളിനോടനുബന്ധിച്ച് നടന്ന വാഹനവെഞ്ചിരിപ്പിന് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഡോ. നെവിന്‍ ആട്ടോക്കാരന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഈ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 5 മണിക്ക് ആഘോഷമായ പാട്ടുകൂര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവക്ക് ഫാ. ജിയോ കൈതാരത്ത്, ഫാ. അഖില്‍ വടക്കന്‍, ഫാ. ആന്റോ ജി. ആലപ്പാട്ട്, ഫാ. ജോയല്‍ ചെറുവത്തൂര്‍, ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, ഫാ. സനീഷ് മുളങ്കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

തിരുനാള്‍ ദിനമായ മെയ് 7 ഞായറാഴ്ച രാവിലെ 10 മണിക്കുള്ള തിരുനാള്‍ പാട്ടുകുര്‍ബ്ബാന ലദീഞ്ഞ്, നൊവേന എന്നിവക്ക് തൃശ്ശൂര്‍ സി.എം.ഐ. ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മ്മികനായിരിക്കും. മൂന്നുമുറി സെന്‍് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി റവ. ഡോ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിനത്തില്‍ 6.30, 8.30 , 10.00, 12.05 എന്നി സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും.

തിരുനാള്‍ ദിനത്തില്‍ 4.30 ന് തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രദക്ഷിണത്തിനുശേഷം കൊച്ചിന്‍ സ്റ്റാര്‍ മീഡിയാസിന്റെ മെഗാ ഷോ ഉണ്ടായിരിക്കും. മെയ് 8 തിങ്കഴാഴ്ച രാവിലെ 6.30 ന് ഇടവകയിലെ പരേതര്‍ക്കുവേണ്ടിയുള്ള ഉണ്ടായിരിക്കും. രാവിലെ 10 ന് ഇടവകയിലെ വൈദിക സന്യസ്തരുടെ സമര്‍പ്പിതസംഗമം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2 ന് കൊടകര ഫൊറോനയിലെ 15 പള്ളികളിലേയും ആദ്യകുര്‍ബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും കഴിഞ്ഞ കുട്ടികളുടെ കുടുംബസംഗമവും നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ സംഗമം മാലാഖക്കൂട്ടം എന്ന പേരില്‍ അരങ്ങേറും.

മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഇരിങ്ങാലക്കുടി രൂപത വികാരി ജനറാള്‍മാരായ മോണ്‍ ആന്റോ തച്ചില്‍, ലാസര്‍ കുറ്റിക്കാടന്‍, ഇരിങ്ങാലക്കുട രൂപത കൂടുംബകൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിനാള്‍ എന്നിവര്‍ പ്രസംഗിക്കും. ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായിട്ടാണ് 15 പള്ളികളില്‍ നിന്നുള്ള മുഴുവന്‍ ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും നടത്തിയ കുട്ടികളുടെ സംഗമം നടത്തുന്നത്. തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച്ച 30,000 പേര്‍ക്ക് ഊട്ട് അന്നദാനം കൊടുക്കുന്നതാണെന്ന് വികാരി ഫാ. ഡോ. അഡ്വ. ജോണ്‍സന്‍ ജി. ആലപ്പാട്ട് അറിയിച്ചു.

തിരുനാളിനോടനുബന്ധിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കായി 50 പെണ്‍കുട്ടികളുടെ കേശദാനം നടത്തുന്നതാണ.് ജാതിമതഭേദമെന്യേ നടത്തുന്ന ഈ ഊട്ടുതിരുനാള്‍ മതസൗഹാര്‍ദ്ധത്തിന്റെ ഉത്തമമാതൃകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!