
കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളിന് വേണ്ടി ആധുനിക രീതിയില്‍ പുതിയതായി പണി കഴിപ്പിച്ച 18 ക്ലാസ് മുറികളുടെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിങ്ങാലക്കുട പിതാവ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍വെച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളേയും ഒരേ പോലെ പരിഗണിച്ച് ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മന്ത്രി അറിയിച്ചു. പൊതുസമ്മേളനത്തില്‍ രൂപത പിതാവ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ. ബി.ഡി. ദേവസ്സി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, രൂപത വികാരി ജനറല്‍ ഫാ. ആന്റോ തച്ചില്‍, കെ.ജെ. ഡിക്‌സണ്‍, ഫാ. അരുണ്‍ തെക്കിനിയത്ത്, കെ.ഒ. വര്‍ഗ്ഗീസ്, ഫാ. അഖില്‍ വടക്കന്‍, ഹെഡ്മിസ്ട്രസ് കെ.എല്‍. ലിസി ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ ടി. വി. പ്രജിത്ത്, അല്‍ഫോന്‍സ തോമാസ്, കെ.എ. തോമാസ്, പ്രനില ഗിരീശന്‍, ആന്‍സി ജിന്റോ, പള്ളി ട്രസ്റ്റി ഡേവീസ് കണ്ണൂക്കാടന്‍, സിസ്റ്റര്‍ പ്രിന്‍സി മരിയ, സിസ്റ്റര്‍ വിനയ, ഡേവീസ് കണ്ണംമ്പിള്ളി, പി.വി. പ്രസന്നകുമാര്‍, സി.വി. ആന്റു എന്നിവര്‍ പ്രസംഗിച്ചു.