ചുങ്കാല്‍ : മറ്റത്തൂര്‍ സി.കെ. ചന്ദ്രപ്പന്‍ ജനസേവാസമിതിയും, എ.ഐ.വൈ.എഫ്. അവിട്ടപ്പിള്ളി, ചുങ്കാല്‍ യൂണിറ്റുകളും സംയുക്തമായി എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കുന്നതിനായി പ്രതിഭാസംഗമം സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ എ.ഐ.വൈ.എഫ്. ബ്രാഞ്ച് സെക്രട്ടറി സി.ആര്‍. ദാസന്‍ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ. മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. പ്രിയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി വി.കെ. വിനീഷ്, എ.ഐ.എസ്.എഫ്. മറ്റത്തൂര്‍ മേഖല പ്രസിഡന്റ് വി.എസ്. ശ്രീജിത്ത്, ഷൈജ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയകുട്ടികളെ ട്രോഫിയും, പുസ്തകങ്ങളും, വൃക്ഷതൈകളും നല്‍കി ആദരിച്ചു. കെ.പി. അജിത്ത്, നവീന്‍ തേമാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.