കൊടകര: നാടുകുന്ന് പേരാമ്പ്രക്കാരന്‍ എളവളളി ചൊവ്വാഭഗവതി കാനാടന്‍ ധര്‍മദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ശനിയാഴ്ച ആഘോഷിക്കും. ഇതോടനുബന്ധിച്ച ശുദ്ധിക്രിയകള്‍ക്ക് 30 ന് തുടക്കമാകും.
ശനിയാഴ്ച രാവിലെ ഗണപതിഹോമം,കലശപൂജ.കലശാഭിഷേകം, പറനിറപ്പ്, ഉച്ചപൂജ, വൈകീട്ട് 6 ന് താലിവരവ്, 7 ന് ദീപാരാധന, 7.30 ന് പെരുവനം സതീശന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം,9 ന് അന്നദാനം എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി തപോവനം അശ്വിനീദേവ് കാര്‍മികത്വം വഹിക്കും.