Breaking News

സംസ്ഥാനസര്‍ക്കാര്‍ കേരളബാങ്കിന്റെ പണിപ്പുരയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Apple

കൊടകര: സംസ്ഥാനസര്‍ക്കാര്‍ കേരളബാങ്കിന്റെ പണിപ്പുരയിലാണെന്ന് സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വംവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊടകര കനകമല ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയുടെ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസകാര്യത്തില്‍ കേരളം ഇന്ത്യക്കു ദിശാബോധം നല്‍കുന്ന സംസ്ഥാനമാണെന്നും വിദ്യാഭ്യാസവിഷയത്തില്‍ വികസിതമുതലാളിത്തരാഷ്ട്രങ്ങളുമായാണ് കേരളം മത്സരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇത് പനിക്കാലമാണ്. പ്രസംഗം നിര്‍ത്തി പരിസരശുചീകരണപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നും മലയാളികള്‍ വീടുകളില്‍ കൊതുകുകളെ വളര്‍ത്തുന്നവരായി മാറിയെന്നും മന്ത്രി പറഞ്ഞു. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യതിഥിയായിരുന്നു. ഇരിങ്ങാലക്കുട പി.ഡബ്ലു.ഡി. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രാജന്‍.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ഡികസണ്‍, കൊടകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ കെ.എസ്., ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിനി മുരളി, വി.വി.ജസ്റ്റിന്‍, ആരോഗ്യ- വിദ്യാ’്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എð.പാപ്പച്ചന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയി നെñിശ്ശേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിലാസിനി ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.സുബ്രഹ്മണ്യന്‍, കെ.എ.തോമസ് എന്നിവര്‍ സംസാരിച്ചു. കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ സ്വാഗതവും തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ð ഓഫീസര്‍ ഡോ.സി.ബി.വത്‌സലന്‍ നന്ദിയും പറഞ്ഞു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.