കൊടകര : കത്തോലിക്ക കരിസ്മാറ്റിക് നവീകരണം സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കെബിസിബി കരിസ്മാറ്റിക് കമ്മീഷന് ഒരുക്കുന്ന അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമത്തിന്റെ പ്രധാനവേദിയായ 50,000 അടി വിസ്തീര്‍ണമുള്ള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ നിര്‍വഹിച്ചു.
ഓഗസ്റ്റ് 12 മുതല്‍ 15 വരെ ആളൂര്‍ ല്യൂമന് യൂത്ത് സെന്ററിലാണ് സംഗമം.പതിനായിരം അത്മായ – വൈദിക – സന്യസ്ത കരിസ്മാറ്റിക് പ്രതിനിധികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 12-ാം തീയതി ശനിയാഴ്ച 10 മണിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലങ്കര സഭാധ്യക്ഷന് കര്‍ദ്ദിനാള്‍ മോറോന് മോര് ക്ലിമീസ് മാര്‍ ബസേലിയോസ് കാതോലിക്ക ബാവ സംഗമം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കെസിബിസി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. സൂസൈപാക്യം എന്നിവര്‍ സന്ദേശം നല്‍കും.