മദ്യവിമുക്ത സമൂഹത്തെക്കുറിച്ച് ചര്‍ച്ചായോഗം സംഘടിപ്പിച്ചു

മനക്കുളങ്ങര : കൊടകര ഗ്രാമപഞ്ചായത്തിന്റെയും മനക്കുളങ്ങര ഗ്രാമീണവായനശാലയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 16-ാം തിയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മനക്കുളങ്ങര കെ. വി. യു. പി. സ്‌കൂളില്‍ വച്ച് മദ്യവിമുക്ത സമൂഹത്തെക്കുറിച്ച് ചര്‍ച്ചായോഗം സംഘടിപ്പിച്ചു. ഈ പരിപാടിയ്ക്ക് മനക്കുളങ്ങര വായനശാല പ്രസിഡന്റ് ശ്രീ. സി. കെ. ജോണ്‍സന്‍ സ്വാഗതം പറഞ്ഞു.

യോഗത്തിന് കൊടകര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കൊടകര ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കണ്‍വീനറുമായ ശ്രീ. ഇ. എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷതവഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യഥിയായി.

ശ്രീ. പി. എ. ഷോജന്‍, ശ്രീമതി ഉഷ സത്യന്‍, ശ്രീ. എന്‍. ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏക്‌സൈസ് പ്രീവന്റീവ് ഓഫീസര്‍ ശ്രീ. ഷാരൂണ്‍ റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീ. എം. കെ. അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. കെ. എം മഞ്ചേഷ് എന്നിവര്‍ ചര്‍ച്ച നയിച്ചു. യോഗത്തിന് മനക്കുളങ്ങര ഗ്രാമീണവായനശാല കമ്മറ്റി മെമ്പര്‍ ശ്രീ. എന്‍. പി. ദിനേഷ് നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!