ആലത്തൂര്‍ : എ.എല്‍.പി.എസ് ആലത്തൂര്‍ വിദ്യാലത്തിലെ വിദ്യാര്‍ഥികളുടെ പ്രകൃതി പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ് ഔഷധ സസ്യ പ്രദര്‍ശനം നടത്തി. ചുറ്റുവട്ടത്തെ ചെടികളെ മനസിലാക്കാനും, അവയെ എങ്ങനെ ഔഷധമായി ഉപയോഗപ്പെടുത്താമെന്നും പരിശീലനം നല്‍കി.
എല്ലാ കുട്ടികളും നാലുതരം ഔഷധ സസ്യങ്ങളുമായാണ് വിദ്യാലയത്തിലെത്തിയത്. അവയുടെ ഗുണങ്ങളെപറ്റി സ്വയം പഠിച്ച് മറ്റു സുഹൃത്തുക്കളെ പഠിപ്പിക്കുകയും ചെയ്തു. അമ്പതോളം വൈവിധ്യമാര്‍ന്ന ചെടികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പിടിഎ പ്രസിഡന്റ് പി.കെ. സുതന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.ഡി. ലീന, എ.എം. ഇന്ദിര, എന്‍.എസ്. രശ്മി, സുനിത മുരളി എന്നിവര്‍ സംസാരിച്ചു.