കൊടകര : ദേശീയപാതയില്‍നിന്ന് കൊടകര ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സര്‍വീസ് റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടത് വാഹന യാത്രക്കാര്‍ക്ക് ദുരിതമായി. തൃശ്ശൂര്‍ ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊടകര മേല്‍പ്പാലത്തിനു തൊട്ടുമുന്‍പായി ഉളുമ്പത്തുംകുന്നിലെ ഓട്ടു കമ്പനി പരിസരത്ത് വെച്ചാണ് സര്‍വീസ് റോഡ് വഴി ടൗണിലേക്ക് കയറുന്നത്.
പ്രവേശന കവാടത്തില്‍ തന്നെ കുഴികളാണ് യാത്രക്കാരെ വരവേല്‍ക്കുന്നത്. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ കുഴികളിലൂടെ കയറിയിറങ്ങേണ്ടി വരുന്നത്. സര്‍വീസ് റോഡ് നിര്‍മ്മിച്ച കാലം മുതല്‍ ഇതേ ഭാഗത്ത് സ്ഥിരമായി കുഴികള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഓരോ തവണയും കുഴികള്‍ രൂപപ്പെട്ടാല്‍ ദേശീയപാത അധികൃതര്‍ താല്‍ക്കാലികമായി അടയ്ക്കുകയും തൊട്ടുപിന്നാലെ മഴപെയ്താല്‍ കുഴികള്‍ വീണ്ടും തുറക്കുകയും ആണുണ്ടാക്കുന്നത്. ലോഫ്‌ലോര്‍ ബസുകളും ഇരുചക്രവാഹനങ്ങളും ആണ് കുഴികള്‍ മൂലം ഏറെ വിഷമിക്കുന്നത്. ലോഫ്ലോര്‍ ബസുകള്‍ കുഴിയില്‍ ഇറങ്ങുമ്പോള്‍ മുന്‍വശം റോഡിലൂടെയാണ്