Breaking News

ചെമ്പുച്ചിറയില്‍ ഓണംകളി മത്സരം ബുധനാഴ്ച

കൊടകര: യൂത്ത്മൂവ്‌മെന്റ് ചെമ്പുച്ചിറയുടെ ആഭിമുഖ്യത്തില്‍ 12-ാംമത് ഓണംകളിമത്സരം 6 ന് ഉച്ചതിരിഞ്ഞ് 2 മുതല്‍ രാത്രി 10 വരെ ചെമ്പുച്ചിറ മഹാദേവക്ഷേത്രമൈതാനിയില# നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുവധാര കലാവേദി കോള്‍്കകുന്ന്, നിസരി കലാഭവന്‍ നടവരമ്പ് എന്നീ ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

കൊടകര സി.ഐ. കെ.സുമേഷ് ഉദ്ഘാടനം ചെയ്യും. കുമാര്‍ അരങ്ങത്ത് അധ്യക്ഷത വഹിക്കും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍, സീരിയല്‍താരം ജൂഹി രസ്തഗി എന്നിവര്‍ മുഖ്യാതിഥികളാകും. ചടങ്ങില്‍ ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്.എഎസ്.എല്‍.സി, പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനി്ക്കും.വാര്‍ത്താസ്മമേളനത്തില്‍ കുമാര്‍ അരങ്ങത്ത്, പി.ആര്‍.വിഷ്ണു,നന്ദന്‍ ചാഴിക്കാടന്‍,നിരന്‍ഘോഷ് എന്നിവര്‍ പങ്കെടുത്തു.

 

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!