Breaking News

സൗജന്യ തിമിരശസ്ത്രക്രിയാ ക്യാമ്പ് ഇന്ന്

കൊടകര : മനക്കുളങ്ങര ലയണ്‍സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപ്ത്രിയുമായി സഹകരിച്ചു നടത്തുന്ന എണ്‍പത്താറാമത് സൗജന്യ നേത്രപരിശോധനാ തിമിരശസ്ത്രക്രിയാക്യാമ്പ് ഇന്ന് രാവിലെ 9 ന് കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ നടക്കും.

കഴിഞ്ഞ 7 വര്‍ഷമായി നടന്നു വരുന്ന ക്യാമ്പിലൂടെ 2500 ലധികം പേരെ കാഴ്ചയുടെ ലോകത്തെത്തിക്കാനായി. വാര്‍ത്താസമ്മേളനത്തില്‍ ഷോജന്‍ ഡി വിതയത്തില്‍, അനില്‍ വടക്കേടത്ത്, ഗോപു കോടിയത്ത്, സി.കെ.കര്‍ണന്‍,എം.പി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!