കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തോടനുബന്ധിച്ച് യജ്ഞശാലയില്‍ നവഗ്രഹപൂജ നടന്നു. യജ്ഞാചാര്യന്‍ സ്വാമി ശിവാനന്ദ മുഖ്യകാര്‍മ്മികനായി.
ബ്രഹ്മശ്രീ പി. എന്‍. നീലകണ്ഠശര്‍മ്മ, ബ്രഹ്മശ്രീ ഉണ്ണികൃഷ്ണ ശര്‍മ്മ, പി.എന്‍. നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരായി. മഹാനവമി ദിവസമാണ് നവാഹയജ്ഞം അവസാനിക്കുന്നത്.