Breaking News

സനാതന ധര്‍മ്മ വേദ പാഠശാല ആരംഭിച്ചു

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ സനാതന ധര്‍മ്മവേദപാഠശാല ആരംഭിച്ചു. ക്ഷേത്രം സമിതി പ്രസിഡന്റ് എന്‍.പി. ശിവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി എന്‍.എസ്.എസ്. സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. പി. അശോകന്‍ വേദപാഠശാലയുടെ ആവശ്യവും പ്രസക്തിയും വിവരിച്ചുകൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തി.

നാലാം ക്ലാസുവരെ, യു.പി. തലം വരെ, ഹൈസ്‌കുള്‍ മുതല്‍ പി.ജി. തലം വരെയുള്ള വിദ്യാര്‍ത്ഥികളെ മൂന്ന് വിഭാഗമായി തിരിച്ച് ക്ലാസ്സുകള്‍ ആരംഭിച്ചു. 140 ഓളം വിദ്യാര്‍ത്ഥികള്‍ പഠനക്ലാസില്‍ പങ്കെടുത്തു. ധര്‍മ്മഗ്രന്ഥപഠനത്തോടൊപ്പം അമൂല്യങ്ങളായ നൈതിക ശിക്ഷണവും, യോഗ, ശാരീരിക ശിക്ഷണത്തിനായി വിവിധ കളികളും അടങ്ങിയ ക്ലാസുകള്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ 10.30 വരെയാണ് നടക്കുന്നത്.

ക്ഷേത്രതട്ടകത്തെ പ്രത്യേക പരിശീലനം ലഭിച്ച 12 അധ്യാപകരും, ചീക്കാമുണ്ടി ക്ഷേത്രസമിതിയും, ക്ഷേത്രസംരക്ഷണ ജില്ലാസമിതിയും സംയുക്തമായാണ് വേദപാഠശാല പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കൊടകര പഞ്ചായത്തിലെ വേദപഠനം ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ പഠനസൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ക്ഷേത്രം രക്ഷാധികാരി കെ.ഐ. പുരുഷോത്തമന്‍ ഉദ്ഘാടനസഭക്ക് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. നാരായണന്‍ മാസ്റ്റര്‍, വിജി ഗോപി, വി.എ. ചന്ദ്രന്‍നായര്‍, ജയകുമാര്‍ പെരുമ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!