Breaking News

കരള്‍ പകുത്ത കാരുണ്യത്തിന് കലിയുഗവരദന്റെ കൃപാകടാക്ഷം. ആഗ്രഹം പൂവണിഞ്ഞു; ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

Apple

കൊടകര: കൂടപ്പിറപ്പിന് കരള്‍ പകുത്തുനല്‍കിയ കാരുണ്യത്തിന് കലിയുഗവരദന്റെ കൃപാകടാക്ഷം.  കൊടകര അഴകം ദേശത്ത് മംഗലത്ത് അഴകത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്   ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണതോടെ ഒരു ഗ്രാമം മുഴുവന്‍ ഭക്തിലഹരിയിലാണ്.

എട്ട് വര്‍ഷംമുമ്പ് തന്റെ അനുജനും തന്ത്രിയുമായ വിഷ്ണുമ്പൂതിരിക്ക് കരള്‍രോഗം ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി  തന്റെ കരള്‍ അനുജന് പകുത്തു നല്‍കിയത്.   വിഷ്ണുനമ്പൂതിരിയുടെ പൂജകള്‍ക്കും തന്ത്രങ്ങള്‍ക്കും ഇന്നും സാഫല്യമേകുന്നതിനുപിന്നില്‍ ഈ സഹോദരസ്‌നേഹത്തിന്റെ  കരളലിയിക്കുന്ന കഥനകഥയുണ്ട്.

നൂറ്റെട്ടുദുര്‍ഗാലയങ്ങളില്‍പെട്ട അഴകത്തമ്മയുടേയും പേരണ്ടൂര്‍ ഭഗവതിയുടേയും കൃപാകടാഷവും പൂര്‍വ്വികരുടെ അനുഗ്രഹവുമാണ് തനിക്കു ലഭിച്ച സൗഭാഗ്യമെന്നാണ് അമ്പത്തിഎഴുകാരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിശ്വാസം.പതിവുപോലെ ഇല്ലത്തിനു സമീപത്തെ ദുര്‍ഗാദേവി ക്ഷേത്രത്തിലെ മേല്‍ശാന്തി ജോലിക്കിടെയാണ് നറുക്കെടുപ്പിന്റെ വിവരം അറിയുന്നത്.പിതാവില്‍ നിന്നാണ് പാരമ്പര്യമായുള്ള ശാന്തി വൃത്തി പരിശീലിക്കുന്നത്.

അഴകത്ത് മനവകയായിരുന്ന ദുര്‍ഗാദേവി ക്ഷേത്രം തന്നെയായിരുന്നു പരിശീലന കളരി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരുടെ സഹായിയായിട്ടായിരുന്നു. ശാന്തി വൃത്തിയുടെ തുടക്കം. പതിനേഴു വര്‍ഷത്തോളം കലൂര്‍ എളമക്കര പേരണ്ടൂൂര്‍ ‘ഭഗവതി ക്ഷേത്രം മേല്‍ശാന്തിയായിരുന്നു. 1980 മുതല്‍ അഞ്ചു വര്‍ഷത്തോളം ന്യൂഡല്‍ഹി ആര്‍.കെ പുരത്ത് അയ്യപ്പക്ഷേത്രത്തില കീഴ്ശാന്തികാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട് .ചേലാമറ്റം കപ്ലിങ്ങാട്ട് കുടുംബാഗമായ പ്രസന്ന അന്തര്‍ജനമാണ് ‘ഭാര്യ. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക് .മുത്തമകന്‍ വിഷ്ണു നമ്പൂതിരി പിതാവിന്റെ പാതയില്‍ തന്നെയാണ്.

ആലുവ തന്ത്രവിദ്യാ പീഠത്തില്‍ നിന്നുള്ള പഠനവും,പുറനാട്ടുകര സംസ്‌കൃത കോളജില്‍ നിന്നും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും നേടി ശാന്തി ജോലി നോക്കുന്നു. ഇളയ മകന്‍ ഔഷധിയില്‍ ആയുര്‍വേദ ഡോക്ടറാണ്.പാരമ്പര്യ തന്ത്രി കുടുംബമാണ് കൊടകര അഴകത്ത് മന, കൊടകര പുത്തുക്കാവ് ദേവീ ക്ഷേത്രം, മട്ടന്നൂര്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെ താന്ത്രിക അവകാശം അഴകത്ത് മനക്കാര്‍ക്കാണ്. .പ്രസിദ്ധനായ മാന്ത്രികനും, പാരമ്പര്യ തന്ത്രിയുമായിരുന്നു പിതാവ് പരേതനായ വിഷ്ണു നമ്പൂതിരി.വടക്കേടത്ത് താമരപ്പിള്ളി കുടുംബാംഗമായ പരേതയായ ആര്യ ദേവിയാണ് മാതാവ്.

ആഗ്രഹം പൂവണിഞ്ഞു; ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

കൊടകര: നൂഡെല്‍ഹിയിലെ ആര്‍.കെ.പുരം അയ്യപ്പസന്നിധിയില്‍  അഞ്ചു വര്‍ഷം കീഴ്ശാന്തി ജോലിയാണ് ശബരിമല മേല്‍ശാന്തിയാവാനുള്ള ആഗ്രഹം ജനിപ്പിച്ചത്. മൂന്നുപതിറ്റാണ്ടുമുമ്പ് കീഴ്ശാന്തിയായിരുന്നെങ്കിലും പൂജകള്‍ക്കിടെ മനസ്സിലൊരു സ്വപ്നമുണ്ടായിരുന്നു.കോടികോടികണ്ഠങ്ങള്‍ ശരണമന്ത്രംവിളിക്കുന്ന ശബരിമല ശ്രീകോവില്‍. ആ സ്വപ്നം പൂവണിഞ്ഞു.

തൃശൂര്‍ജില്ലയില്‍ നിന്നും ആറാമത്തെയും കൊടകരയില്‍ നിന്നും പ്രഥമവുമായൊരു മേല്‍ശാന്തി. ഇത് കാവടിയാട്ടത്തിന്റെ നാടായ കൊടകരയുടേയും പുണ്യം. മുമ്പ് രണ്ട്തവണ ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ചിരുന്നു. ഇത്തവണ മുന്നാം തവണയാണ് .രണ്ട് തവണയും കിട്ടിയില്ല. ഇത്തവണയും വലിയ പ്രതീക്ഷയൊന്നും ഉണ്ടായില്ല. മുന്നു തവണയും നിരാശപെടാന്‍ വേണ്ടി പ്രതീക്ഷിച്ചില്ല.

എവരും ആഗ്രഹിക്കുന്നതു പോലെ താനും ആഗ്രഹിച്ചിരുന്നു. എല്ലാം പൂര്‍വ്വികരുടെയും ദുര്‍ഗാദേവിയുടെയും അനുഗ്രഹം തന്നെ. ഇനി വൃശ്ചികം ഒന്നു മുതല്‍ ശബരിമലയില്‍ പുറപെടാശാന്തി. ഇന്നലെ രാവിലെ മുതല്‍ അഴകത്ത് മനയിലേക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.  രാവിലെ തന്നെ ചാലക്കുടി എം.എല്‍.എ.ബി ഡി. ദേവസിയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പി.ആര്‍ .പ്രസാദനും അഴകത്ത് മനയിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു. സമീപക്ഷേത്രങ്ങളില്‍നിന്നും വിവിധസംഘടനകളും വ്യക്തികളുടം അദ്ദേഹത്തെ ഇല്ലത്തെത്തി പൊന്നാടയണിയിച്ചു. നിയുക്ത മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇന്നലെ രാത്രി ശബരിമലയില്‍ ദര്‍ശനത്തിന് പുറപെട്ടു.
കൊടകര ഉണ്ണി

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery