കൊടകര : കൊടകര കിഴക്കുമുറി യൂണിയന്‍ വായനശാലയും കൊടകര ഗ്രാമപഞ്ചായത്തും സംയുക്തമായി ഇടശ്ശേരി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എം.സി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.
സുഭാഷ് മൂന്നുമുറി ഇടശ്ശേരി സ്മൃതി പ്രഭാഷണം നടത്തി. രാജന്‍ നെല്ലായി ഇടശ്ശേരി കവിതകളുടെ ചൊല്‍ക്കാഴ്ച്ചയും നടത്തി. വാര്‍ഡ് മെമ്പര്‍ ഷീബ ഹരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ എം.കെ. ബാബു, ലൈബ്രറി സെക്രട്ടറി കെ.എസ്. ജോസഫ്, ജോയിന്റ് സെക്രട്ടറി ടി.ആര്‍. ഷാബു എന്നിവര്‍ സംസാരിച്ചു.