കൊടകര : ആധുനിക കാലത്ത് സംഗീത പ്രാധാന്യം മനസ്സിലാക്കി കൊണ്ട് വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ കണ്ടെത്തി അത് ഉയര്‍ത്തികൊണ്ടുവരാന്‍ കീ ബോര്‍ഡ്, ഗിത്താര്‍, തബല, വീണ, പുല്ലാംങ്കുഴല്‍, കര്‍ണ്ണാടകസംഗീതം, ചിത്രരചന എന്നീ വിഷയങ്ങളില്‍ ഇന്റര്‍ ബെല്‍സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി.ജി. ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത മ്യൂസിക് ഡയറക്ടര്‍ മണി അയ്യപ്പ കുട്ടികള്‍ക്കായി പാട്ടുകള്‍ ആലപിച്ചു. എന്‍.എസ്. സന്തോഷ് ബാബു, പി.കെ. സുതന്‍, നൗഷാദ് ഗംഗാധര്‍, കെ.കെ. ഷീല, സി.ജി. അനൂപ് എന്നിവര്‍ സംസാരിച്ചു.