കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല പ്രദക്ഷിണം

കനകമല : കനകമല മാര്‍ത്തോമ്മാ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ ജപമാല സമാപന പ്രദക്ഷിണം തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും ലൂര്‍ദ്ദ് മാത ഗ്രോട്ടോയിലേക്ക് നടത്തി. വൈകീട്ട് 5 മണിയുടെ ദിവ്യബലിക്ക് റവ. ഫാ. ജിന്റോ പെരേപ്പാടന്‍ കാര്‍മ്മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

ജപമാല പ്രദക്ഷിണത്തിന് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, കൈക്കാരന്മാരായ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പീറ്റര്‍ ആലങ്ങാട്ടുകാരന്‍, ജയന്‍ അമ്പാടന്‍, ബിനോയ് മഞ്ഞളി, കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. സിബി കളത്തിങ്കല്‍, പി. ആര്‍. ഒ. സിജോ ചുള്ളി, മദര്‍ സുപ്പീരിയര്‍ സി. മേഴ്‌സി കരിപ്പായി, യൂണിറ്റ് പ്രസിഡന്റുമാരായ തോമസ് വെളിയന്‍, സണ്ണി കോട്ടയ്ക്ക എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ പ്രസുദേന്തി ശ്രീ. ജെയ്‌സണ്‍ വെളിയന്റെ നേതൃത്വത്തില്‍ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!