നെല്ലായി : നെല്ലായി സെന്റ് മേരീസ് പള്ളിയിലെ വി. യൂദാശ്ലീഹായുടെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട് കൊടിയേറ്റി. വികാരി ഫാ. ആന്റണി മഞ്ഞളി സഹകാര്‍മ്മികനായിരുന്നു. തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 16 ന് ആരംഭിച്ചു.
ഏപ്രില്‍ 25 നാണ് പ്രസിദ്ധമായ ഊട്ടുതിരുനാള്. കൈക്കാരന്മാരായ ജോര്‍ജ്ജ് മഞ്ഞളി, കെ.കെ. ജെയ്ക്കബ്, എ.എ. ദേവസ്സികുട്ടി, ജനറല്‍ കണ്‍വീനര്‍ ഷാജു ആഴ്ച്ചങ്ങാടന്‍, വര്‍ഗ്ഗീസ് കാളത്ത്, ആന്റു മഞ്ഞളി, പൗലോസ് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ 51 അംഗകമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.