Breaking News

വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ പൂരം-കാവടി മഹോത്സവം

കൊടകര: വട്ടേക്കാട് തപോവനം ദക്ഷിണാമൂര്‍ത്തിവിദ്യാപീഠം ശിവക്ഷേത്രത്തിലെ പൂരം -കാവടി മഹോത്സവവും നവഗ്രഹപ്രതിഷ്ഠയും 20 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് 7 ന് സാംസ്‌കാരികസമ്മേളനം നടക്കും.

വെള്ളിയാഴ്ച രാവിലെ 4.30 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍,9 ന് ശിവേലി, പഞ്ചാരിമേളം, 1008 കുംഭാഭിഷേകം,അമൃതഭോജനം, ആറാട്ട്,വൈകീട്ട് വിവധദേശങ്ങളില്‍നിന്നും പൂരം-കാവടി വരവ്, കാളകളി, സാംബവനൃത്തം, ചിന്ത്, മുടിയാട്ടം, തെയ്യം, ,രാത്രി 9 ന് എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍.

താലംവരവില്‍ പാലച്ചുവട്ദണ്ഡമുത്തപ്പന്‍ രുധിരമാഹാകാളികാവ്‌ സെറ്റ്, കാവനാട് വിഷ്ണുക്ഷേത്രം സെറ്റ്, അയ്യങ്കാവ് ക്ഷേത്രം സെററ്, വട്ടേക്കാട് ആല്‍ത്തറസെറ്റ്, കനകമല പളളി സെറ്റ്, ശിവജി നഗര്‍ സെറ്റ്, പഴമ്പിള്ളി നഗര്‍ സെറ്റ് എന്നീ സംഘങ്ങള്‍ പങ്കാളികളാകും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി അശ്വിനീദേവ്, എന്‍.പി.ശിവന്‍, ചന്ദ്രന്‍ ഇല്ലത്തുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!