കൊടകര: കൊടകര സരസ്വതി വിദ്യാനികേതന് 100% വിജയം. സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഈ വര്‍ഷവും 100% ഉജ്ജ്വലവിജയത്തോടെ സരസ്വതി വിദ്യാനികേതന്‍. സയന്‍സ് വിഭാഗത്തില്‍ 37 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 17 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും 18 വിദ്യാര്‍ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
കോമേഴ്സ് വിഭാഗത്തില്‍ 16 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 10 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും 6 വിദ്യാര്‍ഥികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. എല്ലാ വിഷയത്തിലും എ1 നേടി സയന്‍സ് വിഭാഗത്തില്‍ 95% മാര്‍ക്കോടെ ആഷിഖ് സി രവീന്ദ്രനും കോമേഴ്സ് വിഭാഗത്തില്‍ 98% മാര്‍ക്കോടെ അമല്‍ ടി എ യും ഒന്നാം സ്ഥാനത്തെത്തി മികവു തെളിയിച്ചു.