Breaking News

പെട്രോള്‍ പമ്പില്‍ യുവാവിനെ കത്തിച്ചു കൊല്ലുവാന്‍ ശ്രമം ; പ്രതി പിടിയില്‍

മൂന്നുമുറി: വെള്ളികുളങ്ങര മൂന്നുമുറി ശ്രീ ദുര്‍ഗ്ഗ പെട്രോള്‍ പമ്പില്‍ വച്ച് മുപ്ലിയം സ്വദേശിയായ യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട കരിമണി എന്ന ബിനീതിനെ ചാലക്കുടി ഡി വൈ.എസ്.പി സി.എസ് ഷാഹുല്‍ ഹമീദും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു .കഴിഞ്ഞ 19 ന് ആണ് കേസ്സിനാസ്പദമായ സംഭവം നടന്നത് .

പെടോള്‍ പമ്പില്‍ 2000 രൂപ കൊടുത്ത് ബാക്കി വാങ്ങുന്ന സമയം അവിടെയെത്തിയ കരിമണി യുവാക്കളോട് വേഗം കാശും വാങ്ങി പോകുവാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു .യുവാക്കള്‍ കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ എടുത്ത് പെട്ടെന്ന് ഒരാളുടെ ശരീരത്തില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു .തുടര്‍ന്ന് അവര്‍ വന്ന ബൈക്കും കത്തിച്ചു പമ്പിനകത്ത് വച്ച് ബൈക്കില്‍ തീ പടരുമ്പോള്‍ കരിമണി സ്‌കൂട്ടര്‍ എടുത്ത് അവിടെ നിന്നും മുങ്ങുകയായിരുന്നു .

ഇതിനിടെ തലക്ക് ചെറിയ മുറിവ് പറ്റിയ ഇയാള്‍ തൃശൂരിലുള്ള ഒരു ആശുപത്രിയിലെത്തുകയും മുറിവ് തുന്നികെട്ടിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു .തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ പുഷ്‌കരന്‍ ഐ.പി.എസ് ന്റെ നിര്‍ദ്ദേശാനുസരണം ചാലക്കുടി ഡി വൈ എസ് പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ കൊയമ്പത്തൂര്‍ ,തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത് .

മുറിവ് ഡ്രസ്സ് ചെയ്യുവാന്‍ ഇയാള്‍ കൊയമ്പത്തൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്താറുണ്ടെന്നുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ തമ്പടിച്ച അന്വേഷണ സംഘം ഇന്ന് കാലത്ത് ഇയാളെ ഹോസ്പിറ്റലിലുള്ള കാന്റീന്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ കരിമണിക്ക് നിരവധി വധശ്രമം ,അടിപിടി ,അബ്കാരി ,ആയുധം കൈവശം വക്കല്‍ ,പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ കേസ്സുകള്‍ നിലവിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!