Breaking News

വീട്ടില്‍ ഒരു ഔഷധത്തോട്ടം; ഔഷധ തൈ വിതരണം നടന്നു

കനകമല  : വീട്ടില്‍ ഒരു ഔഷധത്തോട്ടം. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക കോണ്‍ഗ്രസ്സ് സംഘടനയുടെ നേതൃത്വത്തില്‍ കേരള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടേയും കൊടകര ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഔഷധ തൈ വിതരണം നടന്നു.

വീട്ടില്‍ ഒരു ഔഷധത്തോട്ടം എന്ന പദ്ധതി കൊടകര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി വിതരണോദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് സംഘടന പ്രസിഡന്റ് ഷോജന്‍ ഡി .വിതയത്തില്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ തീര്‍ത്ഥാട കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് കണ്ണനായ്ക്കല്‍ അനുഗ്രഹാപ്രഭാഷണം നടത്തി. ജോസ് കറുകുറ്റിക്കാരന്‍,ബിജു ചുള്ളി, ഷിബുആട്ടോക്കാരന്‍, വര്‍ഗ്ഗീസ് കളത്തിങ്കല്‍, ഷീന തോമസ്, ബീന വര്‍ഗ്ഗീസ്, എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!