കൊടകര: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഗോശാലയില്‍ പ്രത്യേകം തയ്യാറാക്കിയ തറയില്‍ മഹാബോധി വൃക്ഷത്തൈ നട്ടു. പുഷ്പാര്‍ച്ചന ചെയ്ത് ഗംഗാതീര്‍ത്ഥം തളിച്ച് വൃക്ഷപൂജ നടത്തിയതിന് ശേഷം ചാലക്കുടി സ്വദേശി എ.കെ.നാരായണനാണ് തൈ നടീല്‍ നിര്‍വ്വഹിച്ചത്.
പ്രകൃതി സംരക്ഷണം ഭാരതീയ സംസ്കൃതിയുടെ അഭേദ്യമായ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രകൃതി നില നിന്നാലേ മനുഷ്യനുംമറ്റുജീവജാലങ്ങള്ക്കുംനിലനില്ക്കാനാവുകയുള്ളു.പന്ത്രണ്ട് പ്രാവശ്യം ലിംക റെക്കോഡില്‍ ഇടംപിടിച്ചിട്ടുള്ള പ്രതിഭയാണ് അദ്ദേഹം.
തുടര്‍ന്ന് നടന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ ഗോശാല ക്ഷേമസമിതി ചെയര്മാന് പി.കെ.സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി എ.കെ.നാരായണന്, എം.സി.കുമാരന്. ഷാജു കല്ലിങ്ങപ്പുറം, പി.വി.ബാബു, ഐ.വി.ചന്ദ്രന്, വി.കെ.വിശ്വംഭരന്, എം.എന്‍.ഹരി, വിജയന് പെരുമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.