
കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ”ഭൂമിക്കൊരു പച്ചക്കുട” പദ്ധതി ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജലജ തിലകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാഷന്‍ ഫ്രൂട്ട്, കോവയ്ക്ക എന്നിവയുടെ വേര് പിടിപ്പിച്ച തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും വിതരണം ചെയ്തു.
എല്ലാ വിദ്യാര്‍ത്ഥികളുടെയും വീട്ട് മുറ്റത്ത് ജൈവ പന്തല്‍ ഒരുക്കി ഭൂമിയെ പച്ചക്കുട ചൂടിക്കാനും ഓരോ വീട്ടിലും ആവശ്യമായ പോഷകങ്ങള്‍ ഉല്‍പാദിപ്പിക്കാനും വിഭാവനം ചെയ്യുന്ന രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്നതാണ് പരിപാടി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം.ഡി. ലീന, കെ.കെ. ഷീല, ദിവ്യ രവി എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.