കോടാലി : ജനകീയനായ വെള്ളിക്കുളങ്ങര സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.സുധീഷ് എസ്.എല്‍.നെ അകാരണമായി സ്ഥലം മാറ്റിയ നടപടിക്കെതിരെ നാട്ടുവാര്‍ത്തകള്‍ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോടാലിയില്‍ ജൂണ്‍ 6 ബുനാഴ്ച്ച വൈകീട്ട് 6.30ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കൂട്ടായ്മയില്‍ അഡ്മിന്‍ ശ്രീ സുധീര്‍ എ.എം അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗം നൈജൊ ആന്റൊ സ്വാഗതം പറഞ്ഞു . മനുഷ്യാവകാശ പ്രവര്‍ത്തകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ജോയ് കൈതാരത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .
എം.എ.സുധീര്‍ വെള്ളിക്കുളങ്ങര , ടി.എം.ചന്ദ്രന്‍ , കെ.ആര്‍.ഔസേഫ് ,മെമ്പര്‍ എ.കെ.പുഷ്പാകരന്‍,എം.കെ കൃഷ്ണകുമാര്‍,ചന്ദ്രന്‍ വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു .ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര നന്ദി പറഞ്ഞു. പ്രതിഷേധകൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാ ഗ്രൂപ്പംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും നന്ദി രേഖപെടുത്തുന്നു.