വെള്ളിക്കുളങ്ങര K.S.E.B ഓഫീസിലേക്ക് ഫോണ്‍ ചെയ്ത ഉപഭോക്താവിന് ഫ്യൂസ്കെട്ടുവാന്‍ തിരുവനന്തപുരത്ത് നിന്ന് ആളുവരുമെന്ന് പരിഹാസം ;

Apple

നാല് ദിവസത്തിന് ശേഷം ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കറണ്ട് വന്നത്. അതാണെങ്കിൽ കൃത്യമായി നമ്മുടെ ഒരു ലൈൻ മാത്രം രാത്രി 12 മണി ആയപ്പോ പോയി. KSEB ഓഫീസിൽ കുറെ വിളിച്ചിട്ട് ഫോൺ കിട്ടിയില്ല, അതുകൊണ്ട് KSEB യുടെ തന്നെ ടോൾ ഫ്രീ നമ്പർ ആയ 1912 ൽ വിളിച്ചു പരാതി പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ടും കറണ്ട് വരാതായപ്പോൾ കുറെ നേരത്തെ ശ്രമത്തിനു ശേഷം KSEB സെക്ഷൻ ഓഫിസിൽ ഫോൺ കിട്ടി.

അവരോടു ചോദിച്ചപ്പോൾ ഉള്ള മറുപടി “ഫ്യൂസ് കെട്ടാൻ തിരുവനന്തപുരത്തു നിന്നും ആള് വരുന്നുണ്ടെന്നു”. കൃത്യമായി ബിൽ അടക്കുന്ന ഒരു ഉപഭോക്താവിനെ തീർത്തും അവഹേളിച്ചതാണ് അയാൾ. ഇതേ അനുഭവം ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. ടോൾ ഫ്രീ നമ്പറിൽ വിളിച്ചു പരാതിപ്പെട്ടാൽ പിന്നെ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാർക്ക് ദേഷ്യമാണ്.

ഞാൻ സംസാരിച്ച രണ്ടു കോൾ റെക്കോർഡിങ് ഇതിന്റെ കൂടെ കൊടുക്കുന്നു.
സെക്ഷൻ ഓഫീസ് : വെള്ളിക്കുളങ്ങര
സംസാരിച്ച ഉദ്യോഗസ്ഥൻ : ജോസ് (അവർ പറഞ്ഞ പേരാണ്, സത്യമാണോ എന്ന് അറിയില്ല)

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Where can i buy amoxil Cheap kamagra 100mg