മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനവും സൗജന്യ ആയൂര്‍വേദം-ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, നാഡിപ്പാറ പിറവി കലാ-സാംസ്‌ക്കാരിക വേദിയും വായനശാലയും സംയുക്തമായി മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനവും , സൗജന്യ ആയൂര്‍വേദം-ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു . തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയുടെ സഹകരണത്തോടെ നാഡിപ്പാറ സാംസ്‌ക്കാരിക നിലയത്തില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത് .

ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് മെംബര്‍ സുബിത വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. വായനശാല പ്രസിഡണ്ട് എന്‍.എസ് വിദ്യാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ആയൂര്‍വേദം ഡോക്ടര്‍മാരായ ബൈജു പി.ആര്‍ , സോന ഹോമിയോ ഡോക്ടര്‍മാരായ നീതു, സാരംഗി, നൂലുവള്ളി JPHN ബിന്ദു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വായനശാല സെക്രട്ടറി വി എസ് സുബീഷ് സ്വാഗതം ആശംസിച്ചു. വയോജന ക്ലബ്ബ് സെക്രട്ടറി പി.വി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!