Breaking News

മേളകലാകാരന്‍ കൊടകര ഉണ്ണിയെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആയിരത്തിലേറെ വരുന്ന ശിഷ്യര്‍ ചേര്‍ന്നു സംഘടിപ്പിക്കുന്നു സഹസ്രാദരം 2018

സഹസ്രാദരം നവംബര്‍ 11 ന്
പ്രിയപ്പെട്ടവരെ,
മന്ദിരങ്ങളെ വിറപ്പിക്കുകയും മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുകയു ചെയ്ത മഹാമാരിയുടേയും പ്രളയത്തിന്റെയും ദുരിതനാളുകളാണ് കടന്നുപോയത്. മലയാളനാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭയാനകനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന പകലിരവുകള്‍. ഒരുജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒന്നുരണ്ടുമണിക്കൂറുകള്‍കൊണ്ട് പ്രളയം കവര്‍ന്നെടുത്തു. ഈ ദുരിതക്കയങ്ങളില്‍നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ് മലയാളി.

ആഹ്ലാദവും ആഘോഷവും മാറ്റിവച്ച് ആരുംപറയാതെത്തന്നെ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കേണ്ടനാളുകളാണ് ഇതെന്ന് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഈ വരുന്ന സെപ്തംബര്‍ 9 ന് ഞായറാഴ്ച കൊടകരയില്‍ നടത്താനിരുന്ന മേളകലാകാരന്‍ കൊടകര ഉണ്ണിയെ ആദരിക്കുന്ന സഹസ്രാദരം എന്ന പരിപാടി 2018 നവംബര്‍ 11 (1194 തുലാം 25,ഞായര്‍)ലേക്ക് മാറ്റിവക്കുകയാണ്. പരിപാടികളെല്ലാംതന്നെ മുന്‍നിശ്ചയപ്രകാരം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും സാന്നിധ്യവും സഹകരണങ്ങളും പ്രാര്‍ഥനകളും ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!