കൊടകര; പൂനിലാര്‍ക്കാവ് ദേവീക്ഷേത്രം, നെല്ലായി വയലൂര്‍ ശിവക്ഷേത്രം, പന്തല്ലൂര്‍ സര്‍വേശമംഗലംക്ഷേത്രം, പാറേക്കാട്ടുകര മുരിയാട് കളരിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച ആഘോഷിക്കും.
പൂനിലാര്‍ക്കാവില്‍ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, മേളം, പ്രസാദഊട്ട്, പഞ്ചവാദ്യം, ദീപാരാധന, കേളി, പറ്റ്, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് പുറമേ അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയും തൃക്കൂര്‍ രാജന്‍മാരാര്‍ നയിക്കുന്ന പഞ്ചവാദ്യവും ഉണ്ടാകും.
പാറേക്കാട്ടുകര മുരിയാട് കളരി ക്ഷേത്രത്തില്‍ കളരിപൂജ, രക്ഷസ്സിനും സര്‍പ്പങ്ങള്‍ക്കും പൂജ, കാഴ്ചശിവേലി, സംഗീതാര്‍ച്ചന, വെള്ളരിപൂജ, ഗുരുതി എന്നിവയുണ്ടാകും.
പന്തല്ലൂര്‍ സര്‍വേശമംഗലം ക്ഷേത്രത്തില്‍ കലശം, അഭിഷേകം, ശ്രീഭൂതബലി,മേളം എന്നിവയുണ്ടാകും.
പുത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 20 ന് ആഘോഷിക്കും. രാവിലെ 9 ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം എന്നിവയുണ്ടാകും. എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഭഗവതിയുടെ തിടമ്പേറ്റും. മേളത്തിന് പെരുവനം സതീശന്‍മാരാര്‍ നേതൃത്വം നല്‍കും.
പേരാമ്പ്ര നാടുകുന്ന് പേരാമ്പ്രക്കാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 21 ന് ആഘോഷിക്കും. വിശേഷാല്‍പൂജകള്‍, പറനിറപ്പ്, മേളം എന്നിവയുണ്ടാകും