കൊടകര: നാടുകുന്ന് പേരാമ്പ്രക്കാരന്‍ എളവള്ളി ചൊവ്വാ ഭഗവതി കാനാടന്‍ ധര്‍മദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ 6 ന് ഗണപതിഹോമം, 9 ന് കലശപൂജ, അഭിഷേകം, പറനിറപ്പ്, വൈകീട്ട് 6 ന് താലിവരവ്, 7 ന് ദീപാരാധന, 7.30 ന് പെരുവനം സതീശന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, തുടര്‍ന്ന് പാക്കനാര്‍വാദ്യം എന്നിവയാണ് പരിപാടികള്‍. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി വട്ടേക്കാട് തപോവനം അശ്വിനീദേവ് കാര്‍മികത്വം വഹിക്കും.