ചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ സമഗ്ര ജൈവ നെല്‍കൃഷി ചെയ്യുന്നതിന്റെ വിത്ത് വിതക്കല്‍ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജെ. ഡിക്‌സന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയന്തി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് മധു തൈശുവളപ്പില്‍ പദ്ധതിയെകുറിച്ച് വിശദീകരിച്ചു.
മുതിര്‍ന്ന കര്‍ഷകന്‍ അച്ചുതന്‍ പുതുക്കാടി മുഖ്യാതിഥിയായിരുന്നു. ആശംസകളര്‍പ്പിച്ചുകൊണ്ട് മറ്റത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ സുബിത വിനോദ് കുമാര്‍, ശ്രീധരന്‍ കളരിക്കല്‍, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ സുരേഷ് കടുപ്പശ്ശേരിക്കാരന്‍, പ്രകാശന്‍ ഒറ്റാലി, ഒ.എസ്.എ. സെക്രട്ടറി വിജയന്‍ മുണ്ടയ്ക്കല്‍, എം. പി.ടി.എ. പ്രസിഡന്റ് പ്രിയ സജി എന്നിവര്‍ സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ടി.വി. ഗോപി സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് പി.പി. ടെസ്സി നന്ദിയും പറഞ്ഞു.