Breaking News

എസ്.എന്‍.ഡി.പി.യോഗം കാവില്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.

കൊടകര: എസ്.എന്‍.ഡി.പി.യോഗം കാവില്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.ശാഖാ പ്രസിഡണ്ട് ടി.എസ്. സുധീഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ പ്രസിഡണ്ട് സുന്ദരന്‍ മൂത്തമ്പാടന്‍, വൈസ്പ്രസിഡണ്ട് പി.കെ.സുഗതന്‍,വനിതാസംഘം യൂണിയന്‍ സെക്രട്ടറി ലൗലി സുധീര്‍ബേബി, പ്രസിഡണ്ട് മിനി പരമേശ്വരന്‍, കൗണ്‍സിലര്‍ പ്രഭാകരന്‍ മുണ്ടക്കല്‍,യൂത് മൂവ്മെന്റ് പ്രസിഡണ്ട് അനില്‍കുമാര്‍ ഞാറ്റുവെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.ടി.സഹദേവന്‍ (പ്രസിഡണ്ട്),ഉഷ ശശികുമാര്‍ (വൈസ് പ്രസിഡണ്ട്),വി.കെ നാരായണന്‍ (സെക്രട്ടറി),ലൗലി സുധീര്‍ബേബി (യൂണിയന്‍ കൗണ്‍സിലര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!