Breaking News

മലയാളി വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് ലക്ഷ്യമാക്കണമെന്ന് സി എന്‍ ജയദേവന്‍ എം പി .

മറ്റത്തൂര്‍ : എന്‍ജിനിയറിങ് – മെഡിക്കല്‍ മേഖലക്ക് സമൂഹം അമിത പ്രാധാന്യം നല്‍കുന്നത് മൂലം മികച്ച വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് പോലുള്ള രംഗങ്ങളില്‍ എത്തപ്പെടുന്നില്ലെന്ന് സി എന്‍ ജയദേവന്‍ എം പി അഭിപ്രായപ്പെട്ടു .

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദനയോഗവും അധ്യാപക രക്ഷകര്‍ത്തൃ പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പി ടി എ പ്രസിഡണ്ട് സി യു പ്രിയന്‍ അധ്യക്ഷനായിരുന്നു . വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌കൂള്‍ മാനേജര്‍ സി കെ ഗോപിനാഥ് വിതരണം ചെയ്തു .

ഹെഡ്മിസ്ട്രസ് എം മഞ്ജുള , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍ , ഷീല തിലകന്‍ , സുരേന്ദ്രന്‍ ഞാറ്റുവെട്ടി , മാധവന്‍ . ടി . യു , പ്രവീണ്‍ എം കുമാര്‍ , ജെയ്മോന്‍ ജോസഫ് ടി , ഷോളി പി ഡി , മായ വി എച്ച് , സില്‍ജ ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
error: Content is protected !!