കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനരുദ്ധാരണത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണ സമിതിയുടെയും നിര്‍മ്മാണ കമ്മിറ്റിയുടേയും യോഗം ചേര്‍ന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എം. എല്‍. വി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പുനരുദ്ധാരണസമിതി കണ്‍വീനറായി ഇ.രവീന്ദ്രനെ തെരഞ്ഞെടുത്തു. ക്ഷേത്ര സംരക്ഷണ സമിതി കമ്മിറ്റി അംഗങ്ങളായ എം. എല്‍. വി. നായര്‍, രാമചന്ദ്രന് പയ്യാക്കല്, രാമകൃഷ്ണന്, ഗോപി കരിംപറമ്പില്‍,ഡി.നിര്‍മ്മല്‍, അനില്‍ ചന്ദ്രന്, അരവിന്ദാക്ഷന് ഇടയപുറത്ത് എന്നിവരെക്കൂടാതെ ഇ. കൃഷ്ണന് നായര്‍, ഉല്ലാസ് കൃഷ്ണന്, കെ.ഭാസ്ക്കരന്‍, ഉണ്ണികൃഷ്ണന് പള്ളത്ത് എന്നിവര്‍ ഉള്‍പ്പെടെ വിപുലമായി കമ്മിറ്റി രൂപീകരിച്ചു.