വാസുപുരം : 3587 നമ്പര്‍ വാസുപുരം എസ്.എന്‍.ഡി.പി. ശാഖയില്‍ കുമാരി സംഘം രൂപീകരണയോഗം കൊടകര യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ചന്ദ്രന്‍ പള്ളത്തേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ വനിതാസംഘം സെക്രട്ടറി ലൗലി സുധീര്‍ബേബി മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യാതിഥിയായിരുന്നു. ശാഖ സെക്രട്ടറി ദിവാകരന്‍ തെക്കൂട്ട്, യൂണിയന്‍ കമ്മറ്റി അംഗം വി.ജി. ഗിന്‍ഷ, സൂര്യ ഗോപകുമാര്‍, രാജേശ്വരി സുനില്‍, ആദിത്യ രഘു, പാര്‍വ്വതി ഷാജി എന്നിവര്‍ സംസാരിച്ചു. കുമാരിസംഘം ഭാരവാഹികളായി ആര്‍ദ്ര സുന്ദരന്‍ (പ്രസിഡന്റ്), ഐശ്വര്യ ഗിരീഷ് (വൈ. പ്രസിഡന്റ്), അഹല്യ നാരായണന്‍ (സെക്രട്ടറി), നന്ദന മുരളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.