Breaking News

ഖത്തര്‍ കോടാലി കൂട്ടായ്മയുടെ ജൂലായ് മാസത്തെ ധനസഹായം മാവിന്‍ ചുവട് സ്വദേശിക്ക് നല്‍കി

കോടാലി : ഖത്തര്‍ – കോടാലി കൂട്ടായ്മയുടെ ജൂലായ് മാസത്തെ ധനസഹായം വെള്ളിക്കുളങ്ങര മാവിന്‍ ചുവട് സ്വദേശിക്ക് നല്‍കി. വര്‍ഷങ്ങളായി അസുഖം ബാധിച്ച് തളര്‍ന്ന് കിടപ്പിലാണ് ഇപ്പോള്‍ സംസാരശേഷിയും നഷ്ടപ്പെട്ടു. ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം ഭാര്യയുടെ ചെറിയ വരുമാനത്തില്‍ കുടുംബം മുന്നോട്ട് നീങ്ങുന്നത്

ഈ മെസ്സേജ് കണ്ട് നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു പുണ്യ പ്രവര്‍ത്തിയായിരിക്കും. കൂട്ടായ്മ സ്വരൂപിച്ച ധനസഹായം പാവപ്പെട്ടവരുടെ മനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനകീയനായ വെള്ളിക്കുളങ്ങര സബ്ബ് ഇന്‍സ്‌പെക്ടര്‍ ബഹു: SLസുധീഷ് നല്‍കി.

ഖത്തര്‍ കൂട്ടായ്മ പ്രതിനിധികളായ ശശി മണ്ണാം പറമ്പില്‍, സുനില്‍ കുമാര്‍ കിഴക്കൂട്ട്, അയ്യപ്പന്‍ പാറമേക്കാടന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവരും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!