Breaking News

സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മുഖം മിനുക്കി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

കൊടകര: മറ്റത്തൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മുഖം മിനുക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.തുരുമ്പ് പിടിച്ച് ഉപയോഗിക്കാനാകാതെ കിടന്ന കട്ടിലുകളും കസേരകളും വാര്‍ഡുകളില്‍ രോഗികളുടെ മരുന്നുകളും മറ്റും സൂക്ഷിക്കുന്ന ഇരുമ്പ് അലമാരകളും എല്ലാം നന്നാക്കി പുതുപുത്തനാക്കി.പലതിനും ഇരുമ്പ് ഷീറ്റുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ചു.

തകരാറിലായി കിടന്നിരുന്ന ബി.പി. അപ്പാരറ്റസ്,ഇ.സി.ജി. മെഷീന്‍ തുടങ്ങിയ ഉപകരണങ്ങളും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ക്ഷമമാക്കി.ഗ്രെയിന്റ് ചെയ്ത് മിനുസ്സപ്പെടുത്തി.പെയിന്റ് മങ്ങിയ പഴയ കെട്ടിടങ്ങളും ജനലുകളും വാതിലുകളും പൊടിയും തുരുമ്പും നീക്കം ചെയ്ത് പെയിന്റടിച്ചു.

കനത്ത മഴയത്തും ആവേശം ചോരാതെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പണിയെടുക്കുന്നത്.സഹൃദയയിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ പുനര്‍ജ്ജനി പദ്ധതി പ്രകാരമാണ് ആശുപത്രികളും ഉപകരണങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്നത്.പത്ത് ലക്ഷത്തിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇരു ആശുപത്രികളിലുമായി അന്‍പതിലേറെ വിദ്യാര്‍ത്ഥികളാണ് നവീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.പുതുക്കാട് താലൂക്ക് ആശുപത്രിയിലും സഹൃദയ വിദ്യാര്‍ത്ഥികള്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി.എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ സി.യു. വിജയ്,ദീപക് ജോസഫ്,ക്യാംപ് കോര്‍ഡിനേറ്റര്‍ എം.ടി.അതുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!