മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരഗ്രാമമായ പോത്തന്‍ചിറയില്‍  വീണ്ടും കാട്ടാനയിറങ്ങി

Apple
മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരഗ്രാമമായ പോത്തന്‍ചിറയില്‍ വീണ്ടും കാട്ടാനയിറങ്ങി. ഇവിടെയുള്ള ചെരണക്കല്‍ പോളിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് കഴിഞ്ഞ രാത്രി കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത്.ജാതി, വാഴ,തെങ്ങ്, അടക്കാമരം  തുടങ്ങിയ വിളകളാണ് ആന നശിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്തെ ഐപ്പന്‍ പറമ്പില്‍ മറിയാമ്മയുടെ പറമ്പിലെ കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധപ്രദേശങ്ങളില്‍ ഏതാണ്ട് ഒരു മാസത്തോളമായി കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. മുരിക്കുങ്ങല്‍ -മുപ്ലി റോഡിലൂടെ ബൈക്കില്‍ പോയിരുന്ന യുവാവിന്  കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മാള പുത്തന്‍ചിറ കളിക്കവീട്ടില്‍ ഫിറോസിനെയാണ് ആന ആക്രമിച്ചത്. ുഇയാള്‍ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുപ്ലി,താളുപ്പാടം പ്രദേശത്തും   കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. കാട്ടാനകളുടെ ശല്യംമൂലം ഈ മേഖലയിലെ കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ്.
EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Займы онлайн домашние деньги через интернет по карте Is zoloft available in generic