കോടശ്ശേരി മലയുടെ താഴ്‌വാരം വെള്ളിക്കളങ്ങര പ്രകൃതി ഭംഗി കനിഞ്ഞു അരുളിയ പ്രദേശം വെള്ളിക്കുളങ്ങര jn. നിന്നും ഒരുകിലോമീറ്റർ ഉള്ളിലോട്ടു സഞ്ചരിച്ചാൽ(തെക്കേ റോഡ് )ഈ കോടശ്ശേരി മലയടി വാരത്തിലെത്താം മലയിലുടെ തന്നെ ഉള്ള വഴിയിലൂടെ പ്രകൃതി ആസ്വദിച്ചു നടക്കാം ഉദ്ദേശം 300മീറ്റർ മലയിലുടെ നടന്നാൽ വശ്യ മനോഹരമായ ഒരു ചെറിയ ചെക്കുഡാം കാണാം അതിലൊന്ന് മുങ്ങികുളിച്ചാൽ ആഹാ….. എന്തൊരു തണുപ്പാണെന്നോ… സോപ്പൊന്നും ഉപയോഗിക്കരുത് ..
മുങ്ങികുളി കഴിഞ്ഞാൽ ശരീരത്തിന് ഒരു പ്രതേക ഉന്മേഷം കിട്ടും കാരണം മലയുടെ നെറുകയിൽ നിന്നും വരുന്ന വെള്ളത്തിൽ നിരവധി ഔഷധ ഗുണങ്ങളുള്ള ചെടികളെയും വൃക്ഷ ലതാദികളെയും തഴുകി വരുന്ന വെള്ളമല്ലേ… അങ്ങനെ കുളികഴിഞ്ഞു വീണ്ടും നേരെ മലയിലുടെ നടന്നാൽ മുട്ടത്തുകുളങ്ങര എത്താം …. അവിടെന്നു കോടാലി കൊടകര വഴിയായി……… ഒരു മഴക്കാല യാത്ര നടത്താൻ ഏറ്റവും അനുയോജ്യമായ സമയം ആണിത്……. വിവരണം സുധീർ.