Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണം വിശേഷങ്ങൾ

നെല്ലായി: നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കര്‍ക്കിടക/രാമായണ മാസാചരണത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും ഗണപതിഹോമം, കര്‍ക്കിടക/ത്രികാല പൂജ, നിറമാല, ഭഗവതിസേവ എന്നിവയും ഉണ്ടായിരിക്കും. ആദ്യത്തെ ഏഴ് ദിവസം ക്ഷേത്രത്തില്‍ രാമായണ പാരായണം നടത്തുന്നതാണ്.

ഇതിനു പുറമെ ചതുര്‍ഹോമങ്ങളായ മഹാ ഗണപതി ഹോമം, മഹാ മൃത്യുഞ്ജയ ഹോമം എന്നിവ ജൂലൈ 22 ഞായറാഴ്ചയും , തിലഹോമം ഓഗസ്റ്റ്‌ 11 ശനിയാഴ്ചയും , മഹാ സുകൃത ഹോമം ഓഗസ്റ്റ്‌ 15 ബുധനാഴ്ചയും നടക്കുന്നതാണ്. ഓഗസ്റ്റ്‌ 11 ശനിയാഴ്ച രാവിലെ ക്ഷേത്രക്കടവില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച്ചു പിതൃബലി നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

ചിങ്ങം ഒന്നാം തിയ്യതിയായ ഓഗസ്റ്റ്‌ 17 വെള്ളിയാഴ്ച കളഭവും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!