Breaking News

ലോകകപ്പ് ഫുട്‌ബോള്‍ ഗനാബോ ആരവം ഷൂട്ടൗട്ട് മത്സരം

കൊടകര: ലോകകപ്പ് ഫുട്ബോള്‍ ഗനാബോ ആരവം ഷൂട്ടൗട്ട് മത്സരം ഗവ. നാഷണല്‍ ബോയ്സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ലോകകപ്പ് ഇഷ്ട ടീമുകളുടെ ജേഴ്സിയണിഞ്ഞു കൊണ്ട് നടന്ന മത്സരം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രസാദന്‍ ആദ്യ ഗോളടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക പി. പി. മേരി അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് ബിനു ജി.നായര്‍, ചലഞ്ച് ഫുട്ബോള്‍ അക്കാദമി സെക്രട്ടറി രാജു കൊട്ടാരത്തില്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. എ. പി. സുജിത്ത്, ടി. ആര്‍. രാഗേഷ് എന്നിവര്‍ ഷൂട്ടൗട്ട് മത്സരം നിയന്ത്രിച്ചു. ബ്രസീല്‍ ടീം 7 എ, അര്‍ജന്റീന ടീം 8 ബി ജേതാക്കളായി. ലോകകപ്പ് ഫുട്ബോള്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!